വഞ്ചിപ്പാട്ടിൻ്റെ ഈണത്തിനൊപ്പം 64 രുചിക്കൂട്ടിൻ്റെ മേളപ്പെരുമയ്ക്ക് നാളെ തുടക്കം
പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു. വാശിയേറിയ മത്സര വള്ളംകളിയുടെ ആ ദിവസം കായല്‍തീരം ഒരു മനുഷ്യ മഹാസമുദ്രമായി മാറുന്നു. . വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത് .ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ Read More about Nehru Trophy Boat Race 2023
Comments
Post a Comment